കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. ഷാന്‍ ബാബുവിനെ പൊലീസുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്‍പ്പെട്ട കെടി ജോമാനാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെടി കുഞ്ഞുമോന്, ഷാന്‍ ബാബുവിനെ തലച്ചുമടായാണ് പോലീസ് സ്റ്റേഷന് മുന്നിലേക്ക് കൊണ്ടുവന്നത്.
also read: വയനാട്ടിൽ ഭാര്യയ്ക്കും 12 വയസുകാരി മകൾക്കും നേരെ ആസിഡ് ആക്രമണം: ഭർത്താവ് സനലിനായി പോലീസ് തെരച്ചിൽ
ഷാന്‍ ബാബുവിനെ പൊലീസ് സ്റ്റേഷനിലിട്ട് താന്‍ കൊലപ്പെടുത്തിയതാണെന്ന് കുഞ്ഞുമോന് പൊലീസിനോട് പറയുകയായിരുന്നു. പൊലീസുകാര്‍ ഷാന്‍ ബാബുവിനെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ജോമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഷാന്‍ ബാബു മറ്റൊരു ഗുണ്ടയുടെ കൂട്ടാളിയാണെന്നാണ് കുഞ്ഞുമോന് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മരിച്ചയാളുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.