ശബരിമല: പ്രളയ ഭീതി സംസ്ഥാനത്ത് നിന്ന് ഒഴിഞ്ഞുവെങ്കിലും ശബരിമല ഒറ്റപ്പെട്ടു തന്നെയാണ്. പൂര്‍വ്വ സ്ഥിതിയിലാകാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് വിവരം. സന്നിധാനത്തേയ്ക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള നിര്‍ദേശമനുസരിച്ച് ഹെലികോപ്റ്ററില്‍ എത്തിച്ച പായ്ക്കറ്റുകളില്‍ അനാവശ്യ സാധനങ്ങള്‍. സാനിറ്ററി നാപ്കിന് തുടങ്ങി അടിവസ്ത്രങ്ങള്‍ വരെ ഉണ്ടായിരുന്നു പായ്ക്കറ്റില്‍.
ബിസ്ക്കറ്റ്, കുപ്പിവെള്ളം എന്നിവയ്ക്കൊപ്പം എറിഞ്ഞു കൊടുത്ത പായ്ക്കറ്റുകളില്‍ വനിതകള്‍ക്കുള്ള നാപ്കിനും അടിവസ്ത്രങ്ങളും ഉള്‍പ്പെടുന്നു. ബിസ്കറ്റും, വെള്ളവും വലിയ ഉയരത്തില്‍ നിന്ന് പതിച്ചതിനാല്‍ ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പമ്പാനദിയില്‍ യന്ത്രവത്കൃത വള്ളമിറക്കി അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമം കുത്തൊഴുക്ക് കാരണം വിജയിച്ചില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ ഹെലികോപ്ടറുകളില്‍ സാധനം എത്തിച്ചത്.
പുതിയ മെസിന് മുകളിലേക്ക് ഇവ എറിഞ്ഞ് കൊടുക്കുകയായിരുന്നു. ശബരിമലയില്‍ തങ്ങുന്നവര്‍ വലിയ പ്രതീക്ഷയോടെ പായ്ക്കറ്റുകള്‍ തുറന്നെങ്കിലും പകുതിയിലേറെ സാധനങ്ങളും ഇവിടേക്ക് ആവശ്യമില്ലാത്തതായിരുന്നു.