മാന്നാര്‍ : സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര കോട്ടുങ്കല്‍ പുന്നക്കുളം സാന്ത്വനം വീട്ടില്‍ സുരേഷിന്റെ മകന് നിഖിലി (19)നെ ആണ് പോക്സോ നിയമ പ്രകാരം മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 മുതല്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട ശേഷം സ്നേഹം നടിച്ചു കൊണ്ട് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ വാട്സ്ആപ്പ് വഴി പ്രതി നിര്‍ബന്ധിച്ചു അയപ്പിക്കുകയും അവ ഫോണില്‍ സൂക്ഷിച്ചു കൊണ്ട് ഇത് വെച്ച് കൊണ്ട് പിന്തുടര്ന്ന് ശല്യം ചെയ്തു വരികയായിരുന്നു.
ജനുവരി പന്ത്രണ്ടിന് പെണ്‍കുട്ടിയെ പ്രതി തിരുവനന്തപുരത്തേക്ക് ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതായി കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാന്നാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
മാന്നാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ജി സുരേഷ് കുമാര്‍, എസ്ഐ ഹരോള്‍ഡ് ജോര്‍ജ്, എസ് ഐ ജോണ്‍ തോമസ്, പോലീസ് ഓഫീസര്‍ മാരായ സാജിദ്,അരുണ്‍, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.