തൃശൂർ: തൃശ്ശൂരിലെ നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയാണ് പിടിയിലായത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ തുടങ്ങുകയായിരുന്നു.
എന്നാൽ, സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചതോടെയാണ് ജയലളിതയുടെ തട്ടിപ്പ് പുറത്തായത്. പോലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് വ്യാജ ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞു. നേരത്തെ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു പിടിയിലായ ജയലളിത. കൂടുതൽ പണമുണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നും ജയലളിത കുറ്റസമ്മതം നടത്തി.