പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികളെ മകന് വെട്ടിക്കൊന്ന സംഭവം നാടിനെ നടുക്കിയിരുന്നു. അച്ഛനെയും അമ്മയെയും അതിക്രൂരമായാണ് മകന് സനല്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ദേവി, ചന്ദ്രന് എന്നിവരാണ് കൊല്ലപ്പെട്ടത്.
ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകള്‍ ഏറ്റിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൊല നടന്ന ദിവസം രാവിലെ അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് സനലുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച് സനല്‍ അമ്മയെ വെട്ടിവീഴ്ത്തി.
also read: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, രാജ്യത്ത് മൂന്നാംതരംഗം രൂക്ഷം
കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടിയെന്നും പൊലീസ് പറയുന്നു. നടുവിന് പരിക്കേറ്റ് കിടപ്പിലായിരുന്ന അച്ഛന് ചന്ദ്രന് നിലവിളിച്ചതിനെ തുടര്‍ന്ന് സനല്‍ ഇദ്ദേഹത്തെയും വെട്ടി. ചന്ദ്രന്റെ ശരീരത്തില്‍ 26 വെട്ടുകളേറ്റു. ഇരുവരും പിടയുമ്പോള്‍ സനല്‍ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചുവെന്ന് പൊലീസ് പറഞ്ഞു.
മരിച്ച ചന്ദ്രന്റെയും ദേവിയുടേയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. കൊല നടത്തിയ ശേഷം സനല്‍ രക്തം കഴുകിക്കളഞ്ഞത് അച്ഛന് മരിച്ചു കിടന്ന മുറിയില്‍ വച്ചാണ്. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിള്‍ കഴിച്ചുവെന്നും സനല്‍ പൊലീസിന് മൊഴി നല്കി. വിഷം കയറുന്നതിനാണ് മുറിവുകളില്‍ കീടനാശിനി ഒഴിച്ചതെന്നും സനല്‍ പൊലീസിനോട് പറഞ്ഞു.
ചോദ്യം ചെയ്യല്‍ ഘട്ടത്തില്‍ യാതൊരു കുറ്റബോധമില്ലാതെയാണ് സനല്‍ പ്രതികരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിയ്ക്കും. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് കണ്ടെടുത്ത സിറിഞ്ചുകള്‍ സനല്‍ മയക്കുമരുന്ന് ഉപയോഗിച്ചതാണെന്ന് പൊലീസിന് സംശയമുണ്ട്.