തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഓണാവധി വെട്ടിച്ചുരുക്കാന്‍ ആലോചന. തിരുവോണത്തിനു മാത്രമായി അവധി ചുരുക്കാനാണ് ആലോചിക്കുന്നത്.
പ്രധാനമായും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കുമാകും അവധി ഒഴിവാക്കുക. തീരുമാനം ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. നിലവില്‍ 24 മുതല്‍ 28 വരെയാണ് അവധി അറിയിച്ചിട്ടുള്ളത്.