കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ. താഴെ മന്ദംഞ്ചേരി പിണിയ കോളനിയിലെ ബാബു(35)വിനെയാണ് ഇന്ന് രാവിലെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണവാർത്തയറിഞ്ഞ് കേളകം പോലീസെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മറ്റ് വിവരങ്ങൾ ലഭ്യമാവുകയുള്ളു എന്നാണ് പൊലീസ് നൽകുന്ന വിവരം. മരിച്ച ബാബുവിന് രണ്ട് മക്കളുണ്ട്. വീട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.