നരിക്കുനി: അര്‍ബുദമെന്ന രോഗത്തോട് പൊരുതി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി വിജയം കൊയ്യണമെന്ന അനുശ്രീയുടെ പ്രതിജ്ഞ സഫലമായി. നീറ്റ് മെഡിക്കല്‍ പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് ആ മിടുക്കി. തറോക്കണ്ടി പ്രേമന്റെയും (റിട്ട. കെ.എസ്.ഇ.ബി) ഷീനയുടെയും മകളാണ്.
ആത്മവിശ്വാസം മുറുകെ പിടിച്ച് ദിനരാത്രങ്ങള്‍ വേദന സഹിച്ചാണ് അനുശ്രീ പഠിച്ചത്. റിസര്‍വ് കാറ്റഗറിയില്‍ 77 ഉം കേരളത്തില്‍ നാലാം റാങ്കും ഈ മിടുക്കി സ്വായത്തമാക്കി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അര്‍ബുദം അനുശ്രീയെ പിടികൂടുന്നത്.
also read: രണ്ടാം കുതിരാന്‍ തുരങ്കം; പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്ഫോടനം ഇന്ന്
2021ല്‍ കൃത്രിമ കാലുമായി സ്കൂളില്‍ പോയി പഠിച്ചാണ് മികച്ച നേട്ടം കൈവരിച്ചത്. എസ്.എസ് എല്‍.സി.ക്കും പ്ലസ് ടുവിനും എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ചികിത്സാര്‍ത്ഥം തിരുവനന്തപുരം ആര്.സി.സിയില്‍ ഡോക്ടര്‍മാര്‍ സ്റ്റെതസ്കോപ്പുമണിഞ്ഞ് രോഗികളെ പരിചരിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ സ്വപ്നമാണ് പൂവണിഞ്ഞത്.