കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട ദുരിതബാധിതര്‍ക്ക് സഹായവുമായി നടി കീര്‍ത്തി സുരേഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ കീര്‍ത്തി സംഭാവന നല്കി. ഇത് കൂടാതെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കുള്ള അവശ്യ വസ്തുക്കള്‍ക്കായി അഞ്ച് ലക്ഷം രൂപയും കീര്‍ത്തി നല്കുകയുണ്ടായി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും താരം സജീവമായി പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഗവ. സംസ്കൃത കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കീര്‍ത്തി പങ്കാളിയായിരുന്നു. ദുരിതാശ്വാസ ക്യാംപുകളിലേക്കുളള സാധനങ്ങള്‍ ശേഖരിച്ച് ഇവിടെനിന്നും പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നുണ്ട്. സംസ്കൃത കോളജില്‍ നിന്ന് കീര്‍ത്തി, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ക്യംപിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ എന്തെല്ലാമാണെന്നും പങ്കുവച്ചിരുന്നു.