വിവാഹശേഷം സദ്യയ്ക്കിടെയിരുന്നുള്ള വരന്റെയും വധുവിന്റെയും തല്ലുപിടുത്തമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. വിവാഹശേഷം സദ്യയുണ്ണുമ്പോള്‍ വധുവിന്റെ ഇലയില്‍ നിന്ന് സൂത്രത്തില്‍ പപ്പടം കട്ടെടുക്കുന്ന വരന്റെ കുസൃതിയാണ് വീഡിയോയിലുള്ളത്. വധു അടുത്തിരുന്ന ആളോട് സംസാരിക്കുന്ന തക്കം നോക്കിയാണ് വധുവിന്റെ ഇലയിലെ പപ്പടം വരന് കട്ടെടുത്തത്.
അക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ വധു വളരെ കൂളായി തന്നെ പ്രതികരിക്കുകയും ചെയ്തു. മേഷ്ടിച്ചെടുത്ത തന്റെ പപ്പടം വരന്റെ ഇലയില്‍ നിന്ന് അവര്‍ തിരികെ എടുക്കുന്നുമുണ്ട്. രസകരമായ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. വിമോന ഇവന്റ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് റീല്‍സിലൂടെയാണ് വിഡിയോ തരംഗമായത്.