തിരുവനന്തപുരം: കേരളം പ്രളയകെടുതിയില്‍ കരകയറും മുന്‍പേ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രളബാധിതര്‍ക്ക് ഇങ്ങനെ ഭക്ഷണവും വസ്ത്രവും നല്‍കേണ്ടതില്ല, ഇലക്ട്രീഷ്യന്മാരെയും പ്ലംബര്‍മാരെയും അയക്കൂവെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
മറ്റുസംസ്ഥാനങ്ങളില്‍ നിന്നും പ്ലംബിങ്ങിലും മരപ്പണിയിലും വൈദഗ്ധ്യമുള്ളവരുടെ സഹായം ഉടനെ കേരളത്തിലേക്ക് പ്രവഹിക്കേണ്ടതുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഇത്തരം വിദഗ്ധത്തൊഴിലാളികളെയാണ് കേരളത്തിനാവശ്യം.
അല്ലാതെ ഭക്ഷവും വസ്ത്രവുമല്ലെന്നും കണ്ണന്താനം തുറന്നടിച്ചു. സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി കണ്ണാന്താനം നടത്തിയ പ്രസ്താവന ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.