തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്തകാറില്‍. പുതുവര്‍ഷത്തില്‍ തലസ്ഥാനത്തെത്തിയ ആദ്യ ദിവസമാണ് മുഖ്യമന്ത്രി യാത്ര പുതിയ കാറിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രിയുടെ കാറൊഴിച്ച് അകമ്പടി വാഹനങ്ങളെല്ലാം ഇപ്പോള്‍ പഴയ വെളുത്ത വണ്ടികളാണ്. വരും ദിവസങ്ങളില്‍ അവയും മാറി കറുപ്പാകും.
സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം വെള്ള കാറുകളാണ് ഉപയോഗിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്കിയ ശുപാര്‍ശ പ്രകാരമാണ് കറുപ്പിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഇതിനായി 62.5 ലക്ഷം രൂപ മുടക്കി കറുത്ത കാറുകള്‍ വാങ്ങുകയായിരുന്നു.