ശബരിമലയില്‍ തീര്‍ത്ഥാടകന്റെ തേങ്ങ കൊണ്ടുളള അടിയേറ്റ് താത്കാലിക ജീവനക്കാരന് സാരമായ പരിക്ക്. താത്കാലിക ജീവനക്കാരനായ കോഴിക്കോട് ഉളേളരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. ആന്ധ്രയില്‍ നിന്നെത്തിയ തീര്‍ത്ഥാടകനാണ് ആക്രമിച്ചത്. ഉച്ചക്ക് ഒന്നരയോടെ മാളികപ്പുറം നടയ്ക്ക് സമീപമായിരുന്നു സംഭവം. ആക്രമണത്തില്‍ ബിനീഷിന്റെ തലക്കാണ് പരിക്കേറ്റത്.
ഒരു മണിക്ക് നട അടച്ചതിനെ തുടര്‍ന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേര്‍ന്നു മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ ഈ സമയത്ത് മാളികപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ക്ഷേത്ര പരിസരം വൃത്തിയാക്കുകയാണെന്നും അല്പനേരം കാത്തിരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
ഇതില്‍ ക്ഷുഭിതരായ തീര്‍ത്ഥാടകരിലൊരാള്‍ തേങ്ങ കൊണ്ട് ബിനീഷിന്റെ തലക്ക് അടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ബിനീഷിനെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.