കൊച്ചി: പ്രളയ ദുരന്തത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കൃത്യമായ രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ പ്രധാനികള്‍ മത്സ്യതൊഴിലാളികളാണ്. കേന്ദ്ര സേനയ്ക്കൊപ്പം ഇവര്‍ നടത്തിയ പരിശ്രമം അഭിനന്ദനാഹര്മാണ്. രക്ഷപ്പെടുത്തിയവര്‍ക്ക് ഉയര്‍ന്നു നില്ക്കുന്ന ബോട്ടില്‍ കയറാന്‍ വിഷമിച്ച സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ടു പടിയാക്കിക്കൊടുത്ത മലപ്പുറം താനൂര്‍ സ്വദേശി ജെയ്സലിന് സമ്മാനവുമായി സംവിധായകന് വിനയന്. ഒരു ലക്ഷം രൂപയാണ് വിനയന് നല്‍കുക.
രക്ഷാ പ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് മുതുകു ചവിട്ടുപടിയാക്കി നല്കിയ ജൈസലിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലയാത്.
വിനയന്റെ പോസ്റ്റ്:
സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മര്‍ല്‍സ്യത്തൊഴിലാളി ജൈസലിന് ഒരുലക്ഷം രൂപ സമ്മാനമായി നല്കാന് ഞാനാഗ്രഹിക്കുന്നു..
ഈ വിവരം ഞാന്‍ ജൈസലിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നേ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജൈസല്‍ ഫോണ്‍ 8943135485) തന്റെ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം സാമുഹ്യമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
മാതൃഭൂമി ചാനലിലൂടെ ജൈസലിന്റെ വീടിന്റവസ്ഥയും ജീവിതത്തേപ്പറ്റിയുമൊക്കെ കേട്ടപ്പോള്‍ നിര്‍ധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്നേഹവും ആദരവും തോന്നി
ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാല്‍ കഴിയുന്ന പങ്ക് കൊടുത്തിട്ടുണ്ടന്‍കിലും.. ഒറ്റമുറി ഷെഡ്ഡില്‍ കഴിയുന്ന ജൈസലിന്റെ കുടുംബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവന് പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നു..
നമ്മുടെ നാട്ടിലെ നന്മ്മയുടെ പ്രതീകങ്ങളായ മല്‍സ്യത്തൊഴിലാളികളുടെ മുന്നിലും..ആദ്രതയും കരുണയും ഉള്ള സ്നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു..
വിനയന്