തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. പുതുവര്‍ഷത്തില്‍ നേരിയ ആശ്വാസമാണ് ഇതോടെ വന്നത്. വിലകുറഞ്ഞതോടെ കൊച്ചിയില്‍ വില 1994 രൂപയായി. 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ മാസം ഒന്നാം തീയതി 101 രൂപ കൂട്ടിയിരുന്നു ഇതാണ് ഇന്ന് കുറച്ചത്. നവംബറില്‍ സിലിണ്ടറിന് 278 രൂപ കൂട്ടിയിരുന്നു. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.