ന്യൂഡല്‍ഹി: സംസ്ഥാനത്തെ നടുക്കിയ പ്രളയകെടുതിയില്‍ സഹായ ഹസ്തവുമായി സുപ്രീംകോടതി. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജഡ്ജിമാര്‍ 25,000 രൂപ വീതം നല്‍കും. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും കേരളത്തിന് സഹായം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ 25 ജഡ്ജിമാരാണുള്ളത്. ഓരോരുത്തരും 25000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.
കേരളത്തിലെ പത്ത് മില്യണ്‍ ജനങ്ങള്‍ ദുരിതബാധിതരാണെന്നും അവര്‍ക്കായി എല്ലാവരും ഒരുമിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കേരളത്തിനായി ഒരു കോടി രൂപ സംഭാവന നല്കി. മുതിര്‍ന്ന അഭിഭാഷകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.