മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം പൂളപ്പൊയിലില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മലപ്പുറം പോത്തുകല്ല് സ്വദേശി കിരണ്‍ കുമാറാണ് മരണപ്പെട്ടത്.
ഓമശേരിയിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേയ്ക്ക് പോകവെയായിരുന്നു അപകടം. ഓമശേരി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്കു പോകുന്ന ബൈക്കും, ഓമശേരി ഭാഗത്തേക്കു വന്ന ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.