കൊച്ചി: പ്രളയക്കെടുതിയില്‍ പ്രതീക്ഷയായി പിറന്ന കുഞ്ഞിനും അമ്മയ്ക്കും സമ്മാനവുമായി സൈനികര്‍ എത്തി.
ചൊവ്വരയിലെ പ്രളയത്തില്‍നിന്നും സൈന്യം എയര്‍ ലിഫ്റ്റ് ചെയ്താണ് പൂര്‍ണഗര്‍ഭിണിയായ ആലപ്പുഴ സ്വദേശിനി സജിത ജബീലിനെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തി നിമിഷങ്ങള്‍ക്കകം സജിദ ആണ്‍കുഞ്ഞിന് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.
കമാന്‍ഡര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് അതിസാഹസികമായി സജിദയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഗൂഗിള്‍ ലൊക്കേഷന്‍ വഴിയാണ് നേവി സംഘം ഇവരുടെ അടുത്തെത്തുന്നത്. പൂര്‍ണ ഗര്‍ഭിണിയായ സാജിതയ്ക്ക് ആന്തരിക രക്തസ്രാവം ആരംഭിച്ചിരുന്നു.
A pregnant lady with water bag leaking has been airlifted and evacuated to Sanjivani. Doctor was lowered to assess the lady. Operation successful #OpMadad #KeralaFloodRelief #KeralaFloods2018 pic.twitter.com/bycGXEBV8q
— SpokespersonNavy (@indiannavy) 17 August 2018