തിരുവനന്തപുരം: മദ്യപാനികളായ മലയാളികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ ഖജനാവിലേക്ക് നികുതിയിനത്തില്‍ മാത്രം നല്‍കിയത് 46,546.13 കോടി രൂപ. വിവരാവകാശ പ്രവര്‍ത്തകനും, എറണാകുളം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റുമായ എംകെ ഹരിദാസ് നല്കിയ അപേക്ഷയില്‍ ടാക്സ് കമ്മിഷണറേറ്റ് നല്കിയ മറുപടിയാണ് കണക്കുകള്‍.
2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള അഞ്ച് വര്‍ഷക്കാലത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ കണക്ക് പ്രകാരം മദ്യപാനികള്‍ സര്‍ക്കാരിന് പ്രതിമാസം 766 കോടി രൂപയാണ് നല്‍കുന്നത്. അതായത് ഒരു ദിവസം ഏകദേശം 25.53 കോടി രൂപ മദ്യത്തില്‍ നിന്നും മാത്രമായി സര്‍ക്കാരിന് ലഭിക്കുന്നു.
also read: കുഞ്ഞ് എയ്ഡന്‍ സാക്ഷിയായി, അനുപമയും അജിത്തും വിവാഹിതരായി
2018-19, 2019-20 കാലത്താണ് മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന് കൂടുതല്‍ നികുതി ലഭിച്ചത്. 2018-19ല്‍ 9,915.54 കോടിയും 2019-20ല്‍ 10,332.39 കോടിയുമാണ് സര്‍ക്കാരിന് ലഭിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന 2011-12 മുതല്‍ 2015-16 വരെയുളള അഞ്ച് വര്‍ഷക്കാലത്ത് മദ്യനികുതിയിനത്തില്‍ ലഭിച്ചത് 30,770.58 കോടിയായിരുന്നു.
മദ്യവില്‍പ്പനയില്‍ നിന്നും ബെവ്കോ ഉണ്ടാക്കുന്ന ലാഭം കൂട്ടാതെയാണ് ഈ നികുതി വരുമാനം. 2016-17ല്‍ 85.93 കോടി രൂപയും 2017-18ല്‍ 100.54 കോടി രൂപയും ബെവ്കോ ലാഭമുണ്ടാക്കിയെന്നാണ് രേഖയില്‍ പറയുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ല എന്നാണ് ടാക്സ് കമ്മീഷണറേറ്റ് നല്കിയ വിശദീകരണം.
2011-12 – 4740.73
2012-13 – 5391.48
2013-14 – 5830.12
2014-15 – 6685.84
2015-16 – 8122.41
2016-17 – 8571.49
2017-18 – 8869.96
2018-19 – 9615.54
2019-20 – 10332.39
2020-21 – 9156.75