തിരുവനന്തപുരം: പോലീസിലും പട്ടാളത്തിലുമടക്കം രാജ്യത്ത് നിറഞ്ഞു നില്ക്കുന്ന ഒരു സംഘടനയാണ് ആര്.എസ്.എസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ആര്.എസ്.സ്സുകാര്‍ പോലീസില്‍ ഉണ്ട് എന്നത് ഒരു പുതിയ വാര്‍ത്തയല്ലെന്ന് അദ്ദേഹം പറയുന്നു. ആര്‍എസ്എസ് സംഘടന ദേശ സ്നേഹമുള്ളവരാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കെ സുരേന്ദ്രന്റെ വാക്കുകള്‍;
ആര്.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരു പോലെയല്ല. പോപ്പുലര്‍ ഫ്രണ്ട് ഒരു ഭീകരവാദ സംഘടനയാണ്. ആര് എസ് എസ് ഒരു ദേശ സ്നേഹ സംഘടനയാണ്. അവര്‍ പോലീസിലും പട്ടാളത്തിലുമടക്കം രാജ്യത്താകമാനം ഉണ്ട്. കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രി ആയിരുന്ന ആളല്ലേ? കേരളാ പോലീസില്‍ ആര്.എസ്.എസുകാര്‍ ഉണ്ട് എന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്. ആര്.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരു പോലെ അല്ല.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ എങ്ങനെ കേരളാ പോലീസില്‍ ഉണ്ടാകുന്നു എന്നതാണ് ചോദ്യം. അത് രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കൊലയാളികളായ മതഭീകരവാദികള്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നു. ആര്.എസ്.എസിനും ബിജെപിക്കും മറ്റൊരു രീതിയാണുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു. ആലപ്പുഴയിലെ രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം കേരളാ പോലീസിന് തെളിയിക്കാന്‍ കഴിയില്ലെന്നും കേസ് എന്‍ഐഎയ്ക്ക് കൈമാറണം.