കൊച്ചി: ദരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പങ്കുചേരാന്‍ സൗജന്യ സേവനം ഒരുക്കിയ യൂബറിനെ ദുരുപയോഗം ചെയ്ത് ഒരു വിഭാഗം ആളുകള്‍. ശനിയാഴ്ചയാണ് യൂബര്‍ സൗജന്യ സേവമൊരുക്കിയത്. എന്നാല്‍ തീയ്യേറ്ററില്‍ പോകാനും വിനോദ സഞ്ചാരത്തിനുമായി സൗജന്യ സേവനത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് സേവനം പിന്‍വലിച്ചെങ്കിലും വീണ്ടും ആശ്വാസം പകര്‍ന്ന് യൂബര്‍ രംഗത്തെത്തി.
കൊച്ചിയ്ക്ക് പുറമേ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ഈ സേവനം ലഭിക്കും. വിവേകത്തോടെ പെരുമാറണമെന്നും ഒരു പാക്കറ്റ് ബിസ്കറ്റ് നല്‍കാനായി മാത്രം യൂബര്‍ വിളിക്കരുതെന്നും യൂബര്‍ മുന്നറിയിപ്പ് നല്കിയിയിട്ടുണ്ട്. യൂബര്‍ ആപ്പ് വഴി ദുരിതാശ്വാസക്യാമ്പുകളിലോ, അവ ശേഖരിക്കുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ സഹായമെത്തിക്കാമെന്ന് യൂബര്‍ നേരത്തെ അറിയിച്ചിരിക്കുന്നത്. ഈ സേവനം സൗജന്യമായിരുന്നു. സാധനങ്ങള്‍ ഒരുക്കിയ ശേഷം സഹായങ്ങളെത്തിക്കാന്‍, യൂബര്‍ ആപ്പിലൂടെ പറഞ്ഞ നഗരത്തിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ സഹായമെത്തിക്കാനാകുമായിരുന്നു.
എവിടെയാണോ സാധനങ്ങളൊരുക്കിയിരിക്കുന്നത് അവിടെ ഒരു യൂബര്‍ ഡ്രൈവര്‍ എത്തുകയും, ദുരിതാശ്വാസ സഹായ വസ്തുക്കള്‍ എടുത്ത ശേഷം ക്യാമ്പുകളിലോ കളക്ഷന്‍ സെന്ററുകളിലോ എത്തിക്കുകയും ചെയ്യും. ഈ സേവനത്തിന് നിരക്ക് ഈടാക്കുകയും ചെയ്യില്ലെന്നും യൂബര്‍ നേരത്തെ അറിയിച്ചിരിക്കുന്നത്.