ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബര്‍ 24ന് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗാന്ധിനഗര്‍ ആസ്ഥാനത്ത് ദേശീയ ഉപഭോക്തൃ ദിനം ആചരിച്ചു.
കുറഞ്ഞ വിലയ്ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ശരിയായ ആയ അളവില്‍ നല്‍കുക എന്നതാണ് സപ്ലൈകോയുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ സഞ്ജീവ് കുമാര്‍ പട്ജോഷി ഐ പി എസ് പറഞ്ഞു.
അതിനുവേണ്ടി ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആര് അനിലിന്റെയും നേതൃത്വത്തില്‍ സപ്ലൈകോയില്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗര്‍ സപ്ലൈകോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സ്ഥിരം കസ്റ്റമര്‍ ആയ ശ്രീമതി ത്രേസ്യാമ്മ ജോസഫിനെ ചടങ്ങില്‍ ആദരിച്ചു.
ജനറല്‍ മാനേജര്‍ ശ്രീ ടിപി സലിംകുമാര്‍ ഐ അര് എസ്, ക്വാളിറ്റി കണ്ട്രോള് വിഭാഗം മാനേജര്‍ ശ്രീമതി ലിഷ ബിന്റഎന്നിവര് പ്രസംഗിച്ചു.