കൊല്ലം; ഹരിപ്പാട് ഗവ. എച്ച്എസ്എസിലെ 4 പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാതെ സ്കൂള്‍ മാറ്റമെന്നു പരാതി. സ്കൂളില്‍നിന്നു മാറില്ലെന്നും മാറ്റിയാല്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടുമെന്ന് ഭീഷണി മുഴക്കി വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചു. ഇതറിഞ്ഞ കുട്ടികളുടെ രക്ഷാകര്‍ത്താക്കളും സ്കൂളിലെത്തിയിട്ടുണ്ട്.
ഇവര്‍ക്കു പകരം ഈ സ്കൂളിലേക്കു മാറ്റം ലഭിച്ച 4 വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ ചേരാന്‍ എത്തിയിട്ടുണ്ട്. പ്രശ്നം സ്കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ അറിയിച്ചു.
അപേക്ഷിക്കാതെ സ്കൂള്‍ മാറ്റം ഉണ്ടാകില്ലെന്നാണ് ഇതിന്റെ ചുമതലയുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി (ഐസിടി) സെല്‍ അധികൃതര്‍ പറയുന്നത്. സാങ്കേതിക തകരാറിനു സാധ്യതയില്ലെന്നും സെല്‍ ചുമതലക്കാരും അറിയിച്ചു.