കടയ്ക്കാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 37-കാരന് അറസ്റ്റില്‍. കവലയൂര്‍ കൊടിതൂക്കിക്കുന്ന് വലിയവിളവീട്ടില്‍ സന്ദീപാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കി പരിചയപ്പെട്ടതാണ് തുടക്കം.
ഫോണിലൂടെ പരിചയമായതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവൂര്‍ ഇന്‍സ്പെക്ടര്‍ വി.അജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയ സന്ദീപിനെ കോടതി റിമാന്‍ഡ് ചെയ്തു.