കൊച്ചി: വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ നടന്ന കല്യാണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. വിവാഹം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ വധു കണ്ടത് മുട്ടോളം വെള്ളത്തില്‍ മുങ്ങികിടക്കുന്ന വീടാണ്. വിവാഹ സാരിയില്‍ തിളങ്ങി ഗൃഹപ്രവേശനത്തിന് എത്തിയതായിരുന്നു ഇവര്‍. എന്നാല്‍ സാരിയും അലങ്കാരങ്ങളും വെള്ളത്തിലാകുന്നു എന്ന് കണ്ടപ്പോള്‍ വിഷമിച്ചിരുന്ന വധുവിനെ വരന് എടുത്തുയര്‍ത്തുകയായിരുന്നു.
ഭാര്യയെ ബുദ്ധിമുട്ടിക്കാതെ അവളെ എടുത്ത് പൊക്കി പ്രളയജലത്തിലൂടെ നടന്ന് വൂടിനുള്ളില് എത്തിച്ചു. പ്രളയസമയത്ത് നടന്ന ഈ വിവാഹവും വധുവിനെ എടുത്തുയര്‍ത്തി വെള്ളത്തിലൂടെ നടക്കുന്ന വരന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.
ചുറ്റുമുള്ളവര്‍ എടുത്തോളു എന്ന് പറഞ്ഞ വരനെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. സംഭവം എവിടെയാണെന്നോ വീഡിയോയില്‍ ഉള്ള ആളുകള്‍ ആരൊക്കെയാണെന്നോ എന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല.