അങ്ങാടിപ്പുറം: സംസ്ഥാനത്തിന്റെ പ്രളയകെടുതിയിലേയ്ക്ക് ആകെയുള്ള സമ്പാദ്യമായ കമ്മല്‍ ഊരി നല്കി വീട്ടമ്മ. ജാതി ഭേദമില്ലാതെ രാഷ്ട്രീയമില്ലാതെ സംസ്ഥാനത്തെ കരകയറ്റാനുള്ള തത്രപാടിലാണ് കേരള ജനത. കൈയ്യില്‍ മറ്റൊരു സമ്പാദ്യമില്ലെങ്കിലും ഉള്ളതില്‍ നിന്ന് നീട്ടിയ വീട്ടമ്മയെ പിരിവുകാര് അഭിനന്ദനങ്ങള്‍കൊണ്ട് മൂടി.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം ചെയ്യണം എന്നാവശ്യപ്പെട്ട് എത്തിയ സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ പിരിവിലേയ്ക്കാണ് വീട്ടമ്മ കമ്മല്‍ ഊരി നല്‍കിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി കമ്മല്‍ ഊരി നല്‍കിയത്.
സോഷ്യല്‍ മീഡിയകളില്‍ നിരവധി തെറ്റായ പ്രചരണങ്ങള്‍ വ്യാപകമായി പ്രചരിക്കുമ്പോഴും പ്രളയകയത്തില് നിന്നും ഒറ്റക്കെട്ടായി നിന്ന് കരകയറുകയാണ് കേരളം. പലയിടങ്ങളില്‍ നിന്നും ചെറുതും വലുതുമായ നിരവധി സഹായങ്ങളാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്.