കൊല്ലം: വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പിടി ചാക്കോ നഗറില്‍ താമസിക്കുന്ന വെട്ടിയില്‍ വീട്ടില്‍ തോമസുകുട്ടിയും ഭാര്യ ശാന്തമ്മയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
എംസി റോഡില്‍ കൊട്ടാരക്കര വാളകത്ത് വെച്ചായിരുന്നു വാഹനാപകടം. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും വരികയായിരുന്ന കാറും ആയുര്‍ ഭാഗത്തേക്ക് പോയ മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടവിവരം അറിഞ്ഞ് എത്തിയ നാട്ടുകാര്‍ വിവരം ഫയര്ഫോഴ്സിന അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. തോമസുകുട്ടിയും ശാന്തമ്മയും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കോട്ടയം വാകത്താനത്തെ കുടുംബ വീട്ടിലേക്ക് പോകവെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.