തിരുവനന്തപുരം: കടയല്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങിയാല്‍ പെട്രോള്‍ സൗജന്യം!, ക്രിസ്മസ് പ്രമാണിച്ച് ഷോപ്പിങ്ങിനിറങ്ങുന്നവരെ കടയിലെത്തിക്കാന്‍ ഗംഭീര ഓഫര്‍ നല്‍കുകയാണ് ഒരു വസ്ത്രസ്ഥാപനം. എം സി ആറിന്റെ വിവിധ ഷോറൂമുകളിലാണ് ഓഫര്‍ ലഭിക്കുക.
കടയിലെത്തി വസ്ത്രം വാങ്ങുന്നവര്‍ക്ക് പെട്രോള്‍ സൗജന്യമായി ലഭിക്കുമെന്നാണ് വാഗ്ദാനം. ആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഓരോ ലിറ്റര്‍ പെട്രോള്‍ വച്ച് ലഭിക്കുന്ന നിലയിലാണ് ഓഫര്‍ ക്രമീകരിച്ചിരിക്കുന്നത്.
also read: സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ഇറങ്ങി, 28കാരന് മുങ്ങിമരിച്ചു
കേരളത്തിലുള്ള എം സി ആറിന്റെ എല്ലാ ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. ഷോറൂമിനടുത്തുള്ള പെട്രോള്‍ പമ്പുകളുമായി സഹകരിച്ചാണ് ഓഫര്‍ നല്‍കുന്നത്. ഡിസംബര്‍ ആറ് മുതല്‍ ജനുവരി അഞ്ച് വരെയുള്ള ഒരു മാസത്തേക്കാണ് ഓഫര്‍ കാലാവധി.
ഓരോ ആയിരം രൂപക്കും ഒരു ലിറ്റര്‍ പെട്രോളിന്റെ ഓരോ കൂപ്പണ്‍ വച്ച് ലഭിക്കും. ആയിരം രൂപക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു കൂപ്പണും, അയ്യായിരം രൂപക്ക് അഞ്ച് കൂപ്പണും, പതിനായിരം രൂപയ്ക്ക് പത്ത് കൂപ്പണും ഉപഭോക്താവിന് ലഭിക്കും. പമ്പിലെത്തി ഈ കൂപ്പണ്‍ കാണിച്ചാല്‍ പെട്രോളടിക്കാം. വ്യത്യസ്തമായ ഓഫര്‍ കേട്ട് കടയിലേക്ക് ഒഴുകിയെത്തുകയാണ് ജനങ്ങള്‍.