കോഴിക്കോട്: അന്യത്ര സേവന കാലാവധി പൂര്‍ത്തിയാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ പദവിയിലേക്ക് തിരിച്ചു പോകുന്ന ഡോ മൊയ്തീന് കുട്ടിക്ക് ന്യൂനപക്ഷ ഡയറക്ടറേറ്റ് ജീവനക്കാര്‍ യാത്ര അയപ്പു നല്കി. അമിതാധികാര പ്രയോഗം നടത്താത്ത ഉന്നത അധികാരിയായിരുന്ന ഡോ മൊയ്തീന് കുട്ടി എന്ന് ജീവനക്കാര്‍ അഭിപ്രായപ്പെട്ടു.
വിധവകള്‍ക്കും ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവരുമായ അതി ദാരിദ്ര്യം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വീടുണ്ടാക്കാന്‍ നല്‍കിയിരുന്ന രണ്ടര ലക്ഷം രൂപ സഹായം ബഹു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് 4 ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചത് ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസമായി.
ദരിദ്ര രേഖക്ക് താഴെയുള്ള ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സംസ്കാരത്തെ കുറിച്ചറിയാനും പൈതൃക സ്മാരകങ്ങള്‍ കാണുന്നതിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനും , നിപുണി വികസനത്തിനുള്ള പോളിടെക്നിക്ക് വിദ്യാര്‍ത്ഥികളുടെ എ.പി ജെ അബ്ദുല്‍ കലാം സ്കോളര്‍ഷിപ്പ് ഗുലാത്തി ടാക്സേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്കോളര്‍ഷിപ്പ്, വിദേശ പഠനത്തിനു ഒരു വിദ്യാര്‍ത്ഥിക്ക് 10 ലക്ഷം രൂപ വീതം പഠന സഹായം നല്കുന്ന വിദേശ മെറിറ്റ് സ്കോളര്‍ഷിപ്പ് പദ്ധതി, നാഷണല്‍ ടാലന്റ് സെര്‍ച് എക്സാം, പരിശീലനം യുജിസി സി എസ് ഐ ആര് പരിശീലനം എന്നീ പുതിയ പദ്ധതികള്‍ സമര്‍പ്പിച്ചതും നേടിയെടുത്തതും ഡോ.കെ.ടി ജലീലിന്റെ കാലത്ത് ഡയറക്ടറുടെ കാലയളവിലാണ്.
also read: ഡിസംബര്‍ 24 മുതല്‍ സ്കൂളുകള്‍ക്ക് ക്രിസ്മസ് അവധി
സര്‍ക്കാരിന്റെ സാമ്പത്തീക ബുദ്ധിമുട്ടിന്റെയും പ്രതികൂല സാഹചര്യത്തിലും ഏഴു പുതിയ ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളും 15 ഉപകേന്ദ്രങ്ങളും 66 വിവാഹ പൂര്‍വ്വ കൗണ്‍സലിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങിയതും ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ സഹായത്തോടെയുള്ള ഡയറക്ടറുടെ നേട്ടമാണ്. കേരളത്തിലങ്ങോളമിങ്ങോളം നൂറു കണക്കിനു ചതുര്ദിനവിവാഹ പൂര്‍വ്വ കൗണ്സിലങ്ങ് ക്ലാസുകള്‍ നടന്നു. കോവിഡ് പശ്ചാതലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടഞ്ഞുകിടന്നപ്പോഴും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമല്ല സി സി എം വൈ ഫാക്കല്‍റ്റികള്‍ക്കും ഉപകാര പ്രദമായി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്കുന്നതിനു നിരാക്ഷേപ പത്രം നല്‍കുന്നതിനായി ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിച്ച സംസ്ഥാന കോംപിറ്റന്‍ഡ് അതോറിറ്റി ഉദ്യോഗസ്ഥ നിയമനം നടത്തിയിരുന്നില്ലങ്കിലും അപേക്ഷ ക്ഷണിച്ച് 700 ഓളം അപേക്ഷകള്‍ പരിശോധിച്ച് ഹിയറിംഗും സി.സി എം വൈ പ്രിന്‍സിപ്പല്‍മാരുടെയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സഹായത്തോടെ സ്ഥാപന പരിശോധനയും നടത്തി ഡയറക്ടറേറ്റില്‍ ലഭിച്ച മുഴുവന്‍ അപേക്ഷകളിലും കോവിഡ് കാല പ്രതിസന്ധിയിലും തീര്‍പ്പാക്കിയത് ന്യൂനപക്ഷ സ്ഥാപനങള്ക്ക് വലിയ ആശ്വാസമായി. ഇന്റര്‍നാഷണല്‍ മൈനോരി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പൊന്നാനി ന്യൂനപക്ഷ പരിശീലന കേന്ദ്രം എന്നിവക്ക് സ്ഥലം ലഭ്യമാക്കുന്നതിനും പ്ലാന്‍ ഫണ്ട് വകയിരുത്താനും കഴിഞ്ഞത് ഭരണ നേട്ടമാണ്.
എരഞ്ഞിമങ്ങാട്ട് ഗവണ്മെന്റ് സെക്കണ്ടറി സ്കൂള്‍ വാരം ഗവണ്മെന്റ് സ്കൂള്‍ പനമരം ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടങ്ങളുടെയും നിരാക്ഷേപപത്രം ഓണ്‍ലൈനില്‍ നല്കുന്നതിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നിര്‍വ്വഹിക്കുന്നതിനു ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നതിനിടയിലാണ് ഡയറക്ടറുടെ പടിയിറക്കം. പ്രധാനമന്ത്രി ജന വികാസ കാര്യക്രമത്തിലൂടെ ആരോഗ്യം വിദ്യാഭ്യാസം നിപുണി വികസനം ഐ ടി മേഖലകള്‍ക്ക് 2020 – – – 2021 സാമ്പത്തീക വര്‍ഷം 214 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിച്ച് 129 കോടി യുടെ കേന്ദ്രം അംഗീകാരവും 38 കോടിയുടെ ആദ്യ കേന്ദ്ര ഗഡുവും ലഭ്യമാക്കിയ സന്തോഷത്തിലാണ് ഡോ മൊയ്തീന് കുട്ടി നിര്‍ദ്ദോഷമായ യൂണിവേഴ്സിറ്റി അധ്യാപനവൃത്തിയിലേക്ക് തിരിച്ചു പോകുന്നത്.
അഡിഷണല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഷൈന്‍ ഹഖ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഹനീഫ, അഡ്മിനിസ്റ്റേറ്റീവ് ഓഫീസര്‍ രഘുവരന്, ഫിനാന്‍സ് ഓഫീസര്‍ പ്രിയ, പ്രൊജക്റ്റ് ഓഫീസര്‍ ഇസ്മയില്‍ കുഞ്ഞു, സെക്ഷന്‍ ഓഫീസര്‍ മിത്ര, ജൂനിയര്‍ സൂപ്പറെന്ഡന്റ് ഷാഹിര്‍ എസ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഹാലിം, മുന്‍ അഡ്മിന്ട്രേറ്റീവ് ഓഫീസര്‍ ഫാസില്‍, മുന്‍ ഐ ആര് ഒ അന്‍സര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.