കോഴിക്കോട്: സംസ്ഥാനത്ത് സോപ്പുകളുടെ വില ഉയരും. ജനുവരി ഒന്നു മുതല്‍ സോപ്പുകളുടെ വില 15 ശതമാനമാണ് വര്‍ധിക്കുക. അസംസ്കൃത വസ്തുക്കളുടെ ക്രമാതീതമായ വിലവര്‍ധന മൂലം സോപ്പുകളുടെ വിലയില്‍ 15 ശതമാനം വര്‍ധന വരുത്തുമെന്ന് കേരള സോപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍നിന്ന് ലഭിക്കുന്ന കാസ്റ്റിക് സോഡയുടെ വില 300 ശതമാനം വര്‍ധിപ്പിച്ചത് ഈ മേഖലയെ തകര്‍ക്കുന്നതിന് തുല്യമാണ്. കേരളത്തില്‍ 300ലധികം തദ്ദേശീയ സോപ്പ് കമ്പനികളുണ്ട്.കോവിഡ് കാലത്ത് 50ലധികം കമ്പനികള്‍ അടച്ചുപൂട്ടേണ്ടിവന്നു. പ്രതികൂല സാഹചര്യം മനസ്സിലാക്കി തദ്ദേശീയ ഉല്പന്നങ്ങള് സപ്ലൈകോ വഴി വില്ക്കാന് സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
also read: ഒമിക്രോണ്‍ ആശങ്കയില്‍ കേരളം, വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം
അസംസ്കൃത വസ്തുക്കള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കണമെന്നും ശുചീകരണ ഉല്പന്നങ്ങള് അവശ്യവിഭാഗത്തിലുള്‍പ്പെടുത്തി ജിഎസ്ടി കുറയ്ക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 2022 ഫെബ്രുവരി മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.