കൊയിലാണ്ടി: മുന്‍ എംഎല്‍എ വി ടി ബല്‍റാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരുക്കേറ്റു. ശനിയാഴ്ച കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് സംഭവം. നടേരി മൂഴിക്കുമീത്തല്‍ കുഞ്ഞാരി സഫിയക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ബല്‍റാം സഞ്ചരിച്ച ഇന്നോവ കാറാണ് തന്നെ ഇടിച്ചുവീഴ്ത്തിയതെന്നും എന്നാല്‍ വാഹനം നിര്‍ത്താതെ പോയിയെന്നും സഫിയ പോലീസില്‍ പരാതി നല്കി. അപകടം നടന്ന ശേഷം അല്പനേരം കാര്‍ നിര്‍ത്തി. എന്നാല്‍, ബല്‍റാം കാറില്‍ നിന്നിറങ്ങിയില്ലെന്ന് ദൃക്സാക്ഷികളും മൊഴി നല്കി. അപകട ശേഷം സഫിയ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.