കോഴിക്കോട് : നടിയും നാടക പ്രവര്‍ത്തകയുമായ സജിത മഠത്തിലിന്റ അമ്മ സാവിത്രി(77) അന്തരിച്ചു. രോഗ ബാധിതയായി ചികിത്സയിലായിരുന്നു.
സജിത തന്നെയാണ് ഫേസ്ബുക്കിലൂടെ അമ്മയുടെ വിയോഗ വാര്‍ത്ത അറിയിച്ചത്. പ്രളയ ജലം ഒഴിയാന്‍ കാത്തുനിന്നില്ല. അതിനു മുന്‍പേ വിടവാങ്ങിയെന്ന് സജിത കുറിച്ചു.