തെന്മല: ആര്യങ്കാവ് -റോസ്മല പാതയിലെ പാലത്തിന്റെ അപകടാവസ്ഥ ചിത്രീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്റെ മുന്നിലേക്ക് പുലി ചാടി. തെന്മലയിലെ പ്രാദേശിക മാധ്യമപ്രവര്ത്തകന് അജിയുടെ മുന്പിലേയ്ക്കാണ് പൊടുന്നനെ പുലി ചാടി വീണത്.
തലനാരിഴയ്ക്കാണ് അജി പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ റോസ്മല പാതയില്‍ നാല്പ്പേഴ് ഭാഗത്ത് മഴവെള്ളപ്പാച്ചിലില്‍ പാലത്തിന്റെ അടിഭാഗത്ത് കോണ്‍ക്രീറ്റ് ഒലിച്ചു പോയത് ചിത്രീകരിക്കുകയായിരുന്നു. ഈ സമയം പുലി പിന്നിലൂടെ ചാടി വരികയായിരുന്നു.