അല്‍ഐന്‍: കേരളത്തിന്റെ പ്രളയകെടുതിയിലേയ്ക്ക് ആകെയുള്ള കമ്പിളിപുതപ്പ് കേരള ജനതയ്ക്ക് നീട്ടി ഭിന്നശേഷിക്കാരനായ വിദേശ പൗരന്. അല്‍ഐനിലെ അല്‍ഫുവാ മാളിലെ സ്ഥിരം സന്ദര്‍ശകനായ നാസര്‍ എന്നയാളാണ് ഒരു കമ്പിളിപ്പുതപ്പുമായി എത്തിയത്. കേരളത്തിനായി മാളിലെ ജീവനക്കാര്‍ സഹായനിധി ശേഖരിക്കുന്നുണ്ടായിരുന്നു.
ഇതിലേക്കാണ് നാസറിന്റെ സംഭാവന. നാസര്‍ പുതപ്പ് കൈമാറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാസറിന്റെ സന്മനസ്സിനു നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. കേരളത്തിന് സഹായം നല്കാന് യുഎഇ ഭരണാധികാരികള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ഇതിനായി പ്രത്യേക സമിതി രൂപവത്കരിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടിരുന്നു. കേരള ജനതയുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനംചെയ്തിരുന്നു.