തിരുവനന്തപുരം: പ്രളയത്തില്‍ പാഠപുസ്തകവും യൂണിഫോമും നഷ്ടപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും അവ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദ്യാഭ്യാസവകുപ്പ് നല്കുന്ന കണക്ക് അനുസരിച്ചാണ് പുതിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുക.
ഇതിനകം 36 ലക്ഷം പുസ്തകങ്ങള്‍ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെബിപിഎസ്) സജ്ജമാക്കിയിട്ടുണ്ട്. യൂണിഫോം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവ നല്‍കുന്നതിനും സൗകര്യമൊരുക്കും. സൗജന്യമായി തന്നെയാണ് യൂണിഫോമും നല്‍കുക-മുഖ്യമന്ത്രി പറഞ്ഞു