ഓയൂർ: ഫേസ്ബുക് വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. പ്രതി പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് ഭവനിൽ ശ്യാംകുമാറി(26)നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഓയൂരിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിനായി സ്കൂളിൽനിന്ന് ലഭിച്ച ഫോണിലെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് പരിചയപ്പെട്ട ശ്യാം സ്ഥിരമായി ചാറ്റു ചെയ്തിരുന്നു. പിന്നീട് വാട്സ്ആപ്പ് നമ്പർ കൈമാറുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു.
കഴിഞ്ഞ ദിവസം ശ്യാം പെൺകുട്ടിയെ വിളിച്ച് തനിക്ക് പനിയാണെന്നും അത്യാവശ്യമായി കാണണമെന്നും പറഞ്ഞു. വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി വേളമാനൂരെത്തി ശ്യാംകുമാറിനെ കണ്ടിരുന്നു. പിന്നീട് ഇവിടെ നിന്നും പെൺകുട്ടിയെ കൊണ്ടുപോയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൂയപ്പള്ളി പോലീസ് ഇയാളെ റിമാൻഡ് ചെയ്തു.