തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ ജീവനുകള്‍ രക്ഷിക്കാന്‍ നെട്ടോട്ടമോടുകയാണ് രക്ഷാപ്രവര്‍ത്തകര്‍, അതിനിടയില്‍ രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ സഹകരിക്കാതെ മാറി നില്‍ക്കുന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്.
” വെള്ളം കയറിയ വീട്ടില്‍ ജീവന് രക്ഷിക്കാന്‍ വേണ്ടി ആളുണ്ടോ എന്ന് അന്വേഷിച്ചെത്തിയ യുവാക്കളോട് ഒരു അമ്മ പറയുകയാണ് ഈ ടിവി മുകളില്‍ വെച്ച് നിങ്ങള്‍ പൊയ്ക്കൊ, ഞാന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞേ വരൂ എന്നാണ് ഒറ്റയ്ക്ക് താമസിക്കുന്ന അമ്മ പറയുന്നത്.
ചുറ്റുപാടും വെള്ളം കയറി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന അവസരത്തിലാണ് വൈകിട്ട് വാച്ച്മാന് വരും ഞാനിവിടെ നില്‍ക്കാണെന്ന് അമ്മ പറയുന്നത്.
ഈ പോസ്റ്റ് അമ്മച്ചിയെ കളിയാക്കുക എന്ന ഉദ്ദേശത്തോടെയല്ല … നമ്മുടെ സമൂഹത്തിന്റെ ഓരോ അവസ്ഥകള്‍ കാണിക്കാന്‍ വേണ്ടി ഇട്ടതാണ് … എന്ന് പറഞ്ഞാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.