തിരുവനന്തപുരം: ഉഴമലയ്ക്കല്‍ കുര്യാത്തി ജംഗ്ഷനില്‍ വീട്ടമ്മ ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു. കുര്യാത്തി സ്വദേശി ജലജ (50) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ തട്ടിയത്.
തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. ടിപ്പറിന് അടിയിലേക്ക് വീണ ജലജയുടെ ദേഹത്തുകൂടെ വാഹനത്തിന്റെ പിന്‍വശത്തെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. ജലജ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ ഭര്‍ത്താവിന് പരിക്കുകളില്ല.