തിരുവനന്തപുരം: കേരളത്തിന്റെ പ്രളയകെടുതിയിലേയ്ക്ക് സഹായ ഹസ്തങ്ങളുടെ പ്രവാഹമാണുള്ളത്. രാജ്യം മുഴുവനും ഒന്നിക്കുകയാണ് കേരള ജനതയുടെ കണ്ണീരൊപ്പാന്‍. പ്രളയകെടുതിയിലേയ്ക്ക് നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.
കുഞ്ഞുകുട്ടികളുടെ സമ്പാദ്യം മുതല്‍ ലക്ഷങ്ങളും കോടികളുമാണ് കേരളത്തിന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തുന്നത്. ഈ സാഹചര്യത്തില്‍ ഒരു കോടി രൂപ സഹായം നല്കി രംഗത്തെത്തിയിരിക്കുകയാണ് മൂകാംബിക ക്ഷേത്ര ട്രസ്റ്റ്.
പ്രളയകെടുതിയില്‍ ആരാധിക്കുന്ന ദൈവങ്ങള്‍ പോലും കല്ലായി മാറിയിരിക്കുകയാണെന്ന പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മൂകാംബിക ദേവി ക്ഷേത്രത്തില്‍ നിന്നൊരു ധനസഹായം. വിശ്വാസികള്‍ കാണിക്ക നല്‍കിയിട്ടുള്ള തുകയാണ് ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് വച്ചുനീട്ടുന്നത്.