വടകര: വടകര റസ്റ്റ്ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി മുഹമ്മദ് റിയാസ് . റസ്റ്റ്ഹൗസ് വളപ്പില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി. സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനിയര്‍ക്ക് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്കി.
ഇന്ന് രാവിലെ 11 മണിയോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് റസ്റ്റ്ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍ണമായി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ റസ്റ്റ് ഹൗസുകളിലെ മന്ത്രിയുടെ മിന്നല്‍ പരിശോധന തുടരുകയാണ്.
നേരത്തെ തലസ്ഥാനത്തെ തൈക്കാട് റെസ്റ്റ് ഹൗസ് സന്ദര്‍ശിച്ച മന്ത്രി വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റെസ്റ്റ് ഹൗസ് മാനേജരെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു.