കോട്ടയം; ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കണ്‍ട്രോളറെ ഗോഡൗണിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി സ്വദേശി എംഎസ് നയനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ ഗോഡൗണില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചിങ്ങവനം എഫ്സിഐയിലെ ക്വാളിറ്റി കണ്‍ട്രോളറായിരുന്നു നയന. ജോലിക്കുശേഷം വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗോഡൗണില്‍ മൃതദേഹം കണ്ടത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം വില്ലേജ് ഓഫിസിലെ ഫീല്‍ഡ് ഓഫിസര്‍ കടുത്തുരുത്തി പൂഴിക്കോല്‍ രാജ്ഭവന് ബിനുരാജാണ് നയനയുടെ ഭര്‍ത്താവ്. മകന്:സിദ്ധാര്‍ഥ്.