ചെന്നൈ: പ്രളയകെടുതിയില്‍ വലയുന്ന ജനങ്ങള്‍ക്ക് പിന്തുണയുമായി നടി ഖുശ്ബു രംഗത്ത്. മഴ നാശം വരുത്തി ദുരിതം അനുഭവിക്കുന്ന ഈ വേളയില്‍ അവരോടൊപ്പം നിന്നില്ലെങ്കില്‍ മനുഷ്യനെന്ന നിലയില്‍ നമ്മള് തോറ്റുപോകുമെന്ന് താരം കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്. ഓരോ തുള്ളികളാണ് വലിയ കടലാകുന്നത്. നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ സഹായവും കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുക. ആഗ്രഹം ഉണ്ടെങ്കില്‍ അതിനുള്ള വഴിയും ഉണ്ടാകുമെന്നും ഖുശ്ബു ട്വീറ്റില്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളോടൊപ്പം തന്നെയാണെന്നും എന്ത് തന്നെ സംഭവിച്ചാലും ഇതെന്നും ദൈവത്തിന്റെ സ്വന്തം നാട് തന്നെയായിരിക്കുമെന്നും ധൈര്യമായിരിക്കൂവെന്നും ഖുശ്ബു ട്വീറ്റില്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള പൗരന്മാരായി ഈ വിപത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോകണം എന്നും ഭൂമിയേയും പ്രകൃതിയേയും മാനിക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകള് സജീവമായി ട്വീറ്റ് ചെയ്യുന്ന വ്യക്തി കൂടിയാണ് ഖുശ്ബു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നാലാവുന്ന സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഖുശ്ബു അറിയിച്ചിരുന്നു.