ആറ്റിങ്ങല്‍: അടിവസ്ത്രം ധരിക്കുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്. ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്നും വര്‍ക്കിങ് അറേഞ്ച്മെന്റില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി നോക്കുന്ന എം. സാബുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
സ്വന്തം വീട്ടില്‍ വെച്ച് അടിവസ്ത്രം ധരിക്കുന്ന വീഡിയോ സ്വയം ചിത്രീകരിച്ച് സാബു വാട്സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നിനായിരുന്നു സംഭവം. മുപ്പത്തഞ്ചോളം വനിതാ ജീവനക്കാര്‍ അടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ ബി. ഗിരീഷ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗ്രൂപ്പില്‍ അംഗങ്ങളായുള്ള നിരവധി ജീവനക്കാരുടെ പെണ്മക്കള് ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണുകളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് കുടുംബങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഡ്രൈവറുടെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതരമായ സ്വഭാവദൂഷ്യവും ആണെന്ന് 16 ന് ഇറക്കിയ സസ്പെന്ഷന് ഉത്തരവില്‍ ഗവ. അഡീഷനല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ ബി. ഗിരീഷ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.