തിരുവനന്തപുരം; ദിനംപ്രതി കുതിച്ചുയര്‍ന്ന പച്ചക്കറി വിലവര്‍ധനവിനെ നിയന്ത്രിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കും. വില വര്‍ധനവ് തടയാന്‍ ഇന്നു മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തും.
വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയര്‍ന്നതോടെ കൃഷി മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് പച്ചക്കറികള്‍ വാങ്ങി വിപണിയില്‍ എത്തിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം.
ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം. തമിഴ്നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വിളനാശം പച്ചക്കറി വില വര്‍ധിക്കാന്‍ കാരണമായിരുന്നു.