പാലക്കാട്: സോഷ്യല്‍മീഡിയയിലൂടെ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂര്‍ സ്വദേശി സുധീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് സുധീഷ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇന്നലെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം.
പിന്നീടാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ കുടുംബം പൊലീസിനെ ബന്ധപ്പെട്ടു. പ്രതിയെ ഇന്നലെ രാത്രി 9.40 ഓടെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.