പാലക്കാട്: പാലക്കാട് ഷൊര്‍ണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തിയതായി പരാതി. ഹേമചന്ദ്രന് ആണ് ഭാര്യ കൂനത്തറ പാലക്കല്‍ സ്വദേശി ലക്ഷ്മിയെ തീകൊളുത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുതരമായ പൊള്ളലേറ്റ ലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീകൊളുത്തുന്നതിനിടെ ഭര്‍ത്താവ് ഹേമചന്ദ്രനും പരിക്കേറ്റിട്ടുണ്ട്.