കണ്ണൂര്‍: കളിക്കുന്നതിനിടെ ഐസ്ക്രീം ബോളിലെ ബോംബ് പെട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. പാലയാട് നരിവയലിലാണ് സംഭവം. പരുക്കേറ്റ നരിവയല്‍ സ്വദേശി ശ്രീവര്‍ധ് തലശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരുക്ക് ഗുരുതരമല്ല.
ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. വീട്ടു പറമ്പില്‍ കളിക്കുന്നതിനിടെ ബോള്‍ തൊട്ടടുത്തുള്ള പാലയാട് ഡയറ്റ് ഹോസ്റ്റലിന്റെ പറമ്പിലേക്ക് വീണു. ഇത് എടുക്കാനാണ് മൂന്ന് കുട്ടികള്‍ ഇവിടുത്തെ കുറ്റിക്കാട്ടില്‍ എത്തിയത്. അപ്പോഴാണ് മൂന്നു ഐസ്ക്രീം ബോളുകള്‍ കണ്ടത്.
ഇതുമായി തിരികെ വീട്ടിമുറ്റത്തെത്തി കളിക്കുന്നതിനിടെയാണ് ഒന്ന് പൊട്ടിത്തെറിച്ചത്. കുട്ടിയുടെ ഇടതു കാലിനും ഇടതു കൈക്കും നെഞ്ചിനുമാണ് പരുക്ക്. ബോബ് കണ്ടെത്തിയ സ്ഥലത്ത് തലശേരി എ.സി.പി ടി.കെ വിഷ്ണു പ്രദീപിന്റെ നേതൃത്ത്വത്തില്‍ പൊലിസ് പരിശോധന നടത്തി. കുട്ടികള്‍ക്ക് കിട്ടിയ രണ്ടു ബോംബുകള്‍ ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി.