കണ്ണൂര്‍: കണ്ണൂര്‍ ചിറയ്ക്കല്‍ അംബേദ്കര്‍ കോളനിയില്‍ വീട് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്കേറ്റു. കല്ലകുടിയന്‍ കുമാരിയുടെ വീടാണ് ഞൊടിയിടയില്‍ തകര്‍ന്നുവീണത്.
അപകടത്തില്‍ കുമാരിയുടെ സഹോദരന് സജീവിന് പരിക്കേറ്റു.ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സജീവനെ ഉടന്‍ തന്നെ പരിയാരം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.