പാലക്കാട്: വീട്ടിലേക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം. പാലക്കാടാണ് സംഭവം. പട്ടാപ്പകലുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാടിനടുത്തെ കണ്ടമംഗലത്തെ ചിന്നമ്മയുടെ വീട്ടിലേക്കാണ് പന്നി ഓടിക്കയറിയത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു ചിന്നമ്മ. അതിനിടെയാണ് വീട്ടിനുള്ളിലേക്ക് പന്നി ഓടി്ക്കയറിയത്. ചിന്നമ്മയ്ക്ക് ആദ്യം എന്താണ് സംഭവം എന്ന് മനസ്സിലായില്ല. എന്നാല്‍ കാട്ടു പന്നിയാണെന്ന് മനസ്സിലായതോടെ അടുത്ത മുറിയില്‍ കയറി കതകടക്കുകയായിരുന്നു.
ഇതിനിടെ കാട്ടുപന്നി ചിന്നമ്മയെ ആക്രമിച്ചിരുന്നു, പിന്നീട് പുറത്തിറങ്ങിയ പന്നി തൊട്ടടുത്തുള്ള വയലില്‍ പണിയെടുത്തിരുന്ന ജോര്‍ജ്ജിനെയും ആക്രമിക്കുകയായിരുന്നു. രണ്ടുപേരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.