തിരുവനന്തപുരം: കേരളത്തില്‍ കുടുങ്ങി കിടക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കായി തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ നിന്നും പ്രത്യക തീവണ്ടി ഉണ്ടായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഹൗറ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിനാണ് വൈകുന്നേരം അഞ്ച് മണിക്ക് സര്‍വ്വീസ് നടത്തുക. നാഗര്‍ കോവില്‍ ടൗണ്‍- തിരുനല്‍വേലി- ചെന്നൈ എഗ്മോര്‍ വഴിയാകും ട്രെയിന്‍ സര്‍വ്വീസ്.
സംസ്ഥാനത്ത ദീര്‍ഘ ദൂര യാത്രക്കാര്‍ക്കായി കൂടുതല്‍ കണക്ഷന് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം- ആലപ്പുഴ- എറണാകുളം റൂട്ടില്‍ പതിവുപോലെ സര്‍വ്വീസ് തുടരും. ട്രാക്കില്‍ വെള്ളം കയറിയിട്ടുള്ളതിനാല്‍ കായംകുളം- കോട്ടയം- എറണാകുളം പാതയില്‍ നാല് മണിവരെ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നതല്ല.
ഷൊര്‍ണൂര്‍- കോഴിക്കോട് പാതയിലെ അറ്റകുറ്റപ്പണികള്‍ തുടരുന്നു. ഗതാഗതം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. കുറ്റിപ്പുറം- പള്ളിപ്പുറം പാലങ്ങളിലെ പരിശോധന തുടരുന്നുണ്ട്. കോഴിക്കോട് നിന്ന് മംഗളുരുവിലേക്കും വൈകുന്നേരം അഞ്ചിനും രാത്രി ഒന്‍പതിനും പ്രത്യക പാസഞ്ചര്‍ ട്രെയിനുകള്‍ പുറപ്പെടും. ചെറുവത്തൂരിലേക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്.